മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാര്‍, എംഎല്‍എമാര്‍ പൊലീസ് ഉന്നതര്‍ എന്നിവര്‍ക്കെതിരായി അതിരൂക്ഷവും മ്ലേശ്ചവുമായ വിശദാംശങ്ങളുള്ള സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നു. ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് നിയമസഭയില്‍ വച്ചു. ശാരീരിക സാമ്പത്തിക ചൂഷണങ്ങളും അധികാര ദുര്‍വിനിയോഗവും ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 16 പേര്‍ക്കെതിരെ ക്രിമിനല്‍ നടപടിയും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു.