സൗദി അറേബ്യന്‍ വിമാനത്താവളത്തില്‍ നിന്നാണ് ഞെട്ടിക്കുന്ന വീഡിയോ ദൃശ്യം പുറത്തു വന്നത്. വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വിമാനത്തിന് അരികിലൂടെയാണ് ജീവനക്കാരന്‍ അപകടകരമായി കടന്നു പോകുന്നത്. ഇയാള്‍ ഗ്രൗണ്ട് സ്റ്റാഫാണെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സൗദി അറേബ്യന്‍ എയര്‍ലൈനിന്റെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന എഞ്ചിനരുകിലൂടെയാണ് ഇയാള്‍ നടക്കുന്നത്. ചിറകുകള്‍ക്ക് അടിയിലുള്ള ടര്‍ബൈന്‍ എഞ്ചിന്റെ പിന്‍ഭാഗത്തേക്ക് നടന്നു കയറുന്ന ഇയാള്‍ എഞ്ചിനില്‍ നിന്നുള്ള അതിശക്തമായ സമ്മര്‍ദ്ദത്തില്‍ പെടുന്നതും പറന്നു പോകും വിധം ദൂരേക്ക് തെറിച്ചു വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തം
https://www.youtube.com/watch?v=rdQhhdAMrUk
ജീവനക്കാരന്റെ കൈവശമുള്ള സാധനങ്ങള്‍ ചിതറിത്തെറിക്കുന്നതും കാണാം. റണ്‍വേ കോണ്‍ക്രീറ്റിലേക്ക് വീഴുന്ന ഇയാള്‍ കാര്യമായ പരുക്കുകളില്ലാതെ എഴുന്നേല്‍ക്കുന്നുണ്ട്. പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ടര്‍ബൈന്‍ എഞ്ചിനരുകിലേക്ക് പോകുന്നത് വലിയ അപകടത്തിന് കാരണമാകും. ഇയാള്‍ എഞ്ചിനു മുന്നിലൂടെയാണ് നടന്നിരുന്നതെങ്കില്‍ എഞ്ചിനുള്ളിലേക്ക് വലിച്ചടുപ്പിക്കാനുള്ള സമ്മര്‍ദ്ദം ആ സമയത്ത് ഉണ്ടായിരുന്നുവെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്