ഭീഷണിപ്പെടുത്തി കടത്തിക്കൊണ്ടു വന്ന പെണ്‍കുട്ടികളെ ഉപയോഗിച്ച് വേശ്യാവൃത്തി നടത്തി വന്ന അമ്മയും മകളും ദുബായില്‍ പിടിലായി. 2013 മുതല്‍ നടന്നു വന്ന സംഭവങ്ങളുടെ പേരിലാണ് അറസ്റ്റും വിചാരണയും. ഇറാഖി സ്വദേശിനിയായ മുപ്പത്തിയൊന്നുകാരിയും ഇവരുടെ അമ്മയായ 64 കാരിയുമാണ് വിചാരണ നേരിടുന്നത്. ഇറാഖില്‍ നിന്നും ഇവര്‍ കടത്തിക്കൊണ്ടു വന്ന മൂന്നു പെണ്‍കുട്ടികളാണ് ഇരകള്‍. പന്ത്രണ്ടും പതിമൂന്നും വയസുള്ള കുട്ടികളെയാണ് ഇവര്‍ ഇടപാടുകാര്‍ക്ക് എത്തിച്ചിരുന്നത്.
ഹോട്ടല്‍ മുറിയല്‍ നിന്നും രക്ഷപ്പെട്ട കുട്ടി തെരുവില്‍ അലയവെ പൊലീസിലെത്തിയതോടെയാണ് അമ്മയും മകളും പിടിക്കപ്പെടുന്നത്. വിസ രേഖകള്‍ എന്ന വ്യാജേന വിവാഹ രേഖകള്‍ ഉണ്ടാക്കിയാണ് കുട്ടികളെ ദുബായിലേക്ക് കടത്തിയത്. വിവാഹം കഴിച്ചതായി രേഖയുണ്ടാക്കിയ സിറിയന്‍ സ്വദേശിയാണ് കുട്ടികളെ ഹോട്ടലുകളിലേക്കും വില്ലകളിലേക്കും എത്തിച്ചിരുന്നത്. കുട്ടികളുടെ ഫോട്ടോ വാട്‌സാപ്പ് വഴി അയച്ചു നല്‍കിയാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്.
പ്രതികള്‍ താമസിച്ചിരുന്ന അല്‍ ഖവനീജിലെ വില്ലയില്‍ നിന്നും പൊലീസ് ഇരുപത്തിയഞ്ച് ലക്ഷത്തോളം വരുന്ന യുഎഇ കറന്‍സിയുു പുറമെ മറ്റു രാജ്യങ്ങളുടെ കറന്‍സിയും കണ്ടെടുത്തു.
source; https://www.khaleejtimes.com/news/crime/dubai-mother-daughter-force-three-teens-into-prostitution