മുപ്പത്തിയഞ്ചുകാരിയുടെ കാലുകളിലെ മാംസപേശികളില്‍ തറച്ച നിലയിലാണ് വിവിധതരം സൂചികള്‍ കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലയിലാണ് സംഭവം. ചെറിയ സൂചികള്‍ സേഫ്റ്റി പിന്നിന്റെ അഗ്രഭാഗങ്ങള്‍, സിറിഞ്ചില്‍ ഉപയോഗിക്കുന്ന സൂചികള്‍ എന്നിവയാണ് യുവതിയുടെ കാലുകളിലെ മാംസപേശികള്‍ക്കുള്ളില്‍ നിന്നും കണ്ടെത്തിയത്. വേദന കൊണ്ട് നില്‍ക്കാനോ നടക്കാനോ ഇരിക്കാനോ സാധിക്കാതായതോടെയാണ് അനസൂയ എന്ന മുപ്പത്തിയഞ്ചുകാരി ചികിത്സ തേടിയെത്തിയത്.എക്‌സ്‌റേ ചിത്രങ്ങളും കണ്ടെത്തിയ സൂചികളുടെയും യുവതിയുടെയും ചിത്രങ്ങളും ഡോക്ടര്‍മാര്‍ പുറത്തുവിട്ടു.
കഴിഞ്ഞ അഞ്ചുവര്‍ഷമായി വേദനയുണ്ടെന്നും ചിലപ്പോഴൊക്കെ സൂചികളുടെ അഗ്രഭാഗങ്ങള്‍ മാംസംതുളച്ച് പുറത്ത് വന്നിരുന്നുവെന്നും അനസൂയ പറയുന്നു. പക്ഷെ സൂചികള്‍ എങ്ങിനെ മാംസപേശികള്‍ക്കുള്ളില്‍ എത്തിയെന്ന് തനിക്കറിയില്ലെന്നാണ് യുവതിയുടെ വാദം. ഫത്തേപ്പൂര്‍ ജില്ലാ ആശുപത്രി സര്‍ജന്‍ നരേഷ് വിശാലാണ് യുവതിയെ ചികിത്സിക്കുന്നത്. വിശാലാണ് വിവരം പുറത്തുവിട്ടത്.
സൂചികള്‍ എങ്ങിനെ ഉള്ളിലെത്തി എന്നറിയില്ലെന്ന് യുവതിയും സഹോദരനും വാദിക്കുമ്പോഴും ഇത് ഒരുതരം സ്വയംപീഢയെന്നാണ് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നത്. ഒരുതരം മനോരോഗത്തിന്റെ ഭാഗമാണ് ഇത്തരം സ്വയംപീഢയെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഇതര ശരീരഭാഗങ്ങളും പരിശോധനകള്‍ക്ക് വിധേയമാക്കിയെങ്കിലും കാലുകളില്‍ മാത്രമാണ് സൂചികള്‍ കണ്ടെത്തിയത്.യുവതി ചികിത്സയില്‍ തുടരുകയാണ്
source: https://www.khaleejtimes.com/international/india/70-needles-pins-found-in-womans-legs-in-india