പുലര്‍ച്ചെയോടെ ഷാര്‍ജ മെലീഹ റോഡിലായിരുന്നു അപകടം. യുഎഇ പൗരത്വമുള്ള അറുപത്തിയൊന്നുകാരിയും എഴുപതുകാരനും ഉള്‍പ്പടെ മൂന്നുപേര്‍ അതിദാരുണമായി കൊല്ലപ്പെടുകയായിരുന്നു. അവരുടെ സഹായിയാണ് കൊല്ലപ്പെട്ട മൂന്നാമത്തെയാള്‍. കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടം. മീഡിയനിലിടിച്ച കാര്‍ സ്ട്രീറ്റ്‌ലൈറ്റ് പോസ്റ്റിലേക്ക് പാഞ്ഞു കയറി. നിമിഷങ്ങള്‍ക്കം കാറിന് തീപടരുകയായിരുന്നു. യാത്രികര്‍ കാറിനുള്ളിലിരുന്ന് കത്തിയെരിയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ പടരുന്നുണ്ട്.
ഇതിനിടെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദുരന്ത ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ദുബായ് ഭരണാധികാരികള്‍ രംഗത്തെത്തി. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ക്കശമായ നടപടികള്‍ ഉണ്ടാകുമെന്ന് ട്രാഫിക് അവയെര്‍നസ് വിഭാഗം മേധാവി പറഞ്ഞു. ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങളുടെ മാനസികാവസ്ഥയെ മാനിക്കണമെന്നും മേജര്‍ അബ്ദുല്‍ റഹ്മാന്‍ ഖാട്ടര്‍ പറഞ്ഞു.