ഇന്‍ഡ്യയില്‍ ഹൈന്ദവ തീവ്രവാദമുണ്ടെന്ന കമല്‍ഹാസന്റെ അഭിപ്രായ പ്രകടനത്തിനെതിരെ ബിജെപി ആര്‍എസ്എസ് നേതാക്കള്‍ രംഗത്തെത്തി. കമലഹാസന്‍ ലഷ്‌കര്‍ ഇ തൊയ്ബ തലവന്‍ ഹാഫിസ് സയീദിന്റെ ശബ്ദമാണെന്ന് ബിജെപി ദേശീയ വക്താവ് നരസിംഹ റാവു പ്രതികരിച്ചു. കോണ്‍ഗ്രസിനൊപ്പം മുസ്ലിം വോട്ട് ബാങ്കിനെ പ്രീണഇപ്പിക്കാനായി ഇന്‍ഡ്യയെയും ഹിന്ദുമതത്തെയും അപമാനിക്കുകയാണഅ കമല്‍ഹാസന്‍. പാകിസ്ഥാന്‍ അനുകൂല പ്രസ്താവനയിലൂടെ ഹാഫിസ് സയിദിന്റെ നിലവാരത്തിലേക്ക് എത്തിയിരിക്കുകയാണ് കമലഹാസനെന്നും റാവു പറഞ്ഞു. കമല്‍ഹാസനെ തമിഴ്ജനത തള്ളിക്കളയുമെന്നും ബിജെപി വക്താവ് പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ടിനെ സംരക്ഷിക്കാനാണ് കമലഹാസന്റെ ശ്രമമെന്ന് ആര്‍എസ്എസ് നേതാവ് രാകേഷ് സിന്‍ഹ പറഞ്ഞു. കേരളത്തിലെ ഇടതു പക്ഷവുമായി ബന്ധം പുലര്‍ത്തുന്നയാളാണ് കമല്‍. അതുകൊണ്ട് തന്നെ കേരളത്തില്‍ ഇടത്പക്ഷം നടത്തുന്ന കൊലപാതകങ്ങളും അക്രമങ്ങളും മൂടിവയ്ക്കുകയാണ് കമല്‍ഹാസന്‍ ചെയ്യുന്നതെന്നും രാകേഷ് സിന്‍ഹ പറഞ്ഞു.
തമിഴ് മാസികയായ അനന്ദവികടനിലായിരുന്നു കമല്‍ഹാസന്റെ അഭിപ്രായ പ്രകടനം. പിണറായി വിജയന്റെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് കമല്‍ രാജ്യത്ത് ഹൈന്ദവ തീവ്രവാദമുണ്ടെന്ന് പറഞ്ഞത്.