ADVERTISEMENT
Jagratha News
  • LATEST
  • EXCLUSIVE
  • CRIME
  • IMPACT
  • GULF FOCUS
  • SPECIAL
  • CINEMA
No Result
View All Result
Jagratha News
  • LATEST
  • EXCLUSIVE
  • CRIME
  • IMPACT
  • GULF FOCUS
  • SPECIAL
  • CINEMA
No Result
View All Result
Jagratha News
No Result
View All Result
Home LATEST NEWS

നിയമം നിയമത്തിന്റെ വഴിക്കുതന്നെ; രാജീവ് വധക്കേസില്‍ പ്രശസ്ത അഭിഭാഷകന്‍ സി.പി ഉദയഭാനു അറസ്റ്റില്‍

Prajod P Raj by Prajod P Raj
November 2, 2017
in LATEST NEWS
Share on FacebookShare on TwitterWhatsAppTelegram

കൊച്ചി: ഭൂമിയിടപാടിനെ തുടര്‍ന്നുണ്ടായ അഭിപ്രായവ്യത്യാസത്തിനിടെ കൊല്ലപ്പെട്ട ചാലക്കുടി തവളപ്പാറ സ്വദേശി രാജീവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രമുഖ അഭിഭാഷകന്‍ സി.പി ഉദയഭാനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജീവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഏഴാംപ്രതിയായ അഡ്വ. സി.പി. ഉദയഭാനുവിനെ ഇന്നലെ രാത്രി തൃപ്പൂണിത്തുറയിലെ സഹോദരന്റെ വീട്ടില്‍നിന്നാണ് അന്വേഷണസംഘം അറസ്റ്റു ചെയ്തത്. ഉദയഭാനു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നു കീഴടങ്ങാന്‍ കീഴടങ്ങാന്‍ കൂടുതല്‍ സാവകാശം നല്‍കണമെന്ന ഉദയഭാനുവിന്റെ ആവശ്യവും കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് ഒളിവില്‍ പോയ ഉദയഭാനുവിനെ കണ്ടെത്താനുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കുകയായിരുന്നു.

റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാന്‍ നടത്തിയ ഗുണ്ടായിസമാണ് രാജീവിന്റെ കൊലയില്‍ കലാശിച്ചതെന്നാണ് പൊലീസ് ഭാഷ്യം. പരിയാരം തവളപ്പാറയില്‍ കോണ്‍വന്റിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ സെപ്റ്റംബര്‍ 29ന് രാവിലെയാണു രാജീവിന്റെ മൃതദേഹം കണ്ടെത്തിയത്.

രാജീവിന്റെ അങ്കമാലിയിലെ വീട്ടില്‍ ഉദയഭാനു പലതവണ വന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു നേരത്തേ ലഭിച്ചിരുന്നു. കേസില്‍ നേരിട്ടു പങ്കുള്ള നാലു പ്രതികളെയും ഇവരെ കൃത്യത്തിനു നിയോഗിച്ച ചക്കര ജോണി, രഞ്ജിത്ത് എന്നിവരെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

 

ShareTweetSendShareShare
Previous Post

കനയ്യകുമാറിനെ തിരുവനന്തപുരം ലോകസഭാ സീറ്റില്‍ മത്സരിപ്പിക്കാനുള്ള സിപിഐ നീക്കം പാളി; ബീഹാറില്‍നിന്നും ജനവിധി തേടും

Next Post

ഇന്ത്യാ ടുഡേ ചാനലിന്റെ ഒളിക്യാമറയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ കള്ളിപുറത്തായി; മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലില്‍ ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി

Related Posts

LATEST NEWS

പ്രണയ വസന്തത്തിന്റെ കുളിരേറ്റ് കൊല്ലത്ത് യൂണിവേഴ്സിറ്റി കലോൽത്സവത്തിന് തിരിതെളിഞ്ഞു

LATEST NEWS

ശ്രീനന്ദന് രക്തമൂല കോശദാതാവിനെ തേടി പത്തനാപുരത്ത് ക്യാമ്പ്

LATEST NEWS

കോൺഗ്രസ് നേതാവ് യു നൗഷാദിന്റെ പ്രസംഗം വെട്ടിമുറിച്ച് അനുകൂലമാക്കി ഗണേഷ്‌കുമാർ എം എൽ എ യുടെ ഫേസ് ബുക്ക് പേജിൽ

LATEST STORIES

  • പ്രണയ വസന്തത്തിന്റെ കുളിരേറ്റ് കൊല്ലത്ത് യൂണിവേഴ്സിറ്റി കലോൽത്സവത്തിന് തിരിതെളിഞ്ഞു
  • ശ്രീനന്ദന് രക്തമൂല കോശദാതാവിനെ തേടി പത്തനാപുരത്ത് ക്യാമ്പ്
  • കോൺഗ്രസ് നേതാവ് യു നൗഷാദിന്റെ പ്രസംഗം വെട്ടിമുറിച്ച് അനുകൂലമാക്കി ഗണേഷ്‌കുമാർ എം എൽ എ യുടെ ഫേസ് ബുക്ക് പേജിൽ
  • ദുബായിൽ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഘത്തിനെതിരെ ഇന്ത്യൻ എംബസിക്ക് പരാതി
  • സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അതിരുവിട്ട ആക്ഷേപം
  • സിപ്‌സി ക്രിമിനൽ ;നിരവധി സ്റ്റേഷനുകളിൽ കേസ്
  • Contribute
  • Disclaimer
  • Privacy Policy
  • Terms and Conditions
© 2018 Jagratha News
No Result
View All Result
  • LATEST
  • EXCLUSIVE
  • CRIME
  • IMPACT
  • GULF FOCUS
  • SPECIAL
  • CINEMA