തീവ്രവാദം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മതപരിവര്‍ത്തനം തുടങ്ങി നിരവധി ആരോപണങ്ങള്‍ നേരിടുന്ന സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. പലപ്പോഴും ഇരവാദം ഉയര്‍ത്തി ഇതര സമാന സംഘടനകളും വിവാദങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിനായി പ്രതിരോധം തീര്‍ക്കുന്നതും പതിവ് കാഴ്ചയാണ്. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിനായുള്ള എല്ലാ പ്രതിരോധങ്ങളെയും പൊളിച്ചടുക്കുകയാണ് ഇന്‍ഡ്യ ടുഡേയുടെ ഒളികാമറ ഓപ്പറേഷന്‍. കണ്‍വര്‍ഷന്‍ ഫാക്ടറി എന്ന ഒളികാമറ ടേപ്പുകള്‍ കഴിഞ്ഞ രാത്രിയാണ് ഇന്‍ഡ്യ ടുഡേ പുറത്ത് വിട്ടത്. മതംമാറ്റം ഹവാല ഇടപാടുകള്‍ എന്നിവയെ കുറിച്ച് നേതാക്കള്‍ തുറന്നു പറയുന്നത് ടേപ്പിലുണ്ട്. പോപ്പുലര്‍ ഫ്രണ്ട് വനിതാ സെല്‍ അധ്യക്ഷ എഎസ് സൈനബ പോപ്പുലര്‍ ഫ്രണ്ട് സ്ഥാപക നേതാവും തേജസ് പത്രത്തിന്റെ അസോസിയേറ്റ് എഡിറ്റര്‍ അഹമ്മദ് ഷെരീഫ് എന്നിവരാണ് ഒളികാമറയില്‍ കുടങ്ങിയത്.
സംഘടിത മതപരിവര്‍ത്തനത്തെ കുറിച്ചും വിദേശത്ത് നിന്നും പണമെത്തിക്കുന്നതിനെ കുറിച്ചും നേതാക്കള്‍ പറയുന്നു. ഹാദിയ കേസിന്റെ പശ്ചാത്തലത്തില്‍ ആണ് ഒളികാമറ ഓപ്പറേഷന്‍. പത്ത് വര്‍ഷത്തിനിടെ 5000 പേരെ മതംമാറ്റിയതായി സൈനബ പറയുന്നു. ഉന്നത വിദ്യാഭ്യാസമുള്ളവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. മതപരിവര്‍ത്തനത്തിന്റെ രീതികളും സൈനബ വിശദീകരിക്കുന്നുണ്ട്.15 പേരെ ഉള്‍പ്പെടുത്തി ആദ്യം ട്രസ്റ്റ് രൂപീകരിക്കും. പള്ളിയും മറ്റ് സൗകര്യങ്ങളുമൊരുക്കണം. മതംമാറ്റ കേന്ദ്രമെന്ന് മറ്റുള്ളവര്‍ അറിയാതിരിക്കാനാണ് സത്യസരണിയില്‍ നിന്ന് മതംമാറ്റ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതെന്നും സൈനബ വെളിപ്പെടുത്തുന്നു.
https://www.youtube.com/watch?v=U5AbNOwYN_M
പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് അഹമ്മദ് ഷെരീഫ് സംസാരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ പിരിച്ചതായും ഹവാല വഴി നാട്ടിലെത്തിച്ചതായും ഇയാള്‍ പറയുന്നു. ഇന്‍ഡ്യയെ ഇസ്ലാമിക രാജ്യമാക്കുകയാണ് ലക്ഷ്യമെന്നും ഇയാളുടെ വാക്കുകളിലുണ്ട്. ടേപ്പ് എന്‍ഐഎക്ക് കൈമാറുമെന്ന് ഇന്‍ഡ്യ ടുഡെ പറയുന്നു.