സൗദി അറേബ്യ ഭരണ വിപ്ലവത്തിന്റെ നാളുകളിലൂടെയാണ് കടന്നു പോകുന്നത്. പുതിയ രാജാവ് മുഹമ്മദ് ബിന്‍ സല്‍മാന്‍ വലിയ മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. അത്തരത്തിലൊന്നാണ് സ്റ്റേഡിയങ്ങളിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുക എന്നത്. രാജ്യത്തെ മൂന്ന് സ്റ്റേഡിയങ്ങളില്‍ ഇനി സ്ത്രീകള്‍ക്ക് കടക്കാം, തെരഞ്ഞെടുക്കപ്പെട്ട കായിക മത്സരങ്ങള്‍ ആസ്വദിക്കുകയുമാകാം. റിയാദ്, ജിദ്ദ, ദമാമം സ്റ്റേഡിയങ്ങളില്‍ ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു.
രാജാവിന്റെ പ്രഖ്യാപനം അടുത്ത വര്‍ഷം ആദ്യമുണ്ടാകുമെന്ന് സൗദി സപോര്‍ട് അതോറിറ്റി ജനറലിന്റെ ട്വീറ്റിലുണ്ട്. കഴിഞ്ഞ നാഷണല്‍ ഡേയില്‍ റിയാദില്‍ ഫുട്‌ബോള്‍ മത്രം കാണാന്‍ നൂറോളം സ്ത്രീകള്‍ക്ക് അനമതി നല്‍കിയിരുന്നു. സ്ത്രീകളെ സ്‌റ്റേഡിയങ്ങളില്‍ പ്രവേശിപ്പിക്കുന്നതിന് അനുവാദം നല്‍കുന്നതിന് മുന്നോടിയായിട്ടായിരുന്നു അത്.
സൗദിയില്‍ സ്ത്രീകള്‍ക്ക് ലൈസന്‍സ് സമ്പാദിക്കാനും വാഹനമോടിക്കാനും അനുവാദം നല്‍കാനുള്ള രാജാവിന്റെ തീരുമാനം വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ജൂണ്‍ മുതല്‍ സൗദിയുടെ നിരത്തുകളില്‍ സ്ത്രീകളും വാഹനമോടിക്കും