ദുബായ് ഡ്യൂട്ടിഫ്രീ മില്ലേനിയം മില്ല്യണയര്‍ നറുക്കെടുപ്പ് മലയാളികള്‍ക്ക് ഭാഗ്യം കോരിച്ചൊരിയുന്നു. ഒക്ടോബര്‍ മാസത്തെ നറുക്കെടുപ്പില്‍ മലയാളിക്ക് ആറരക്കോടി സമ്മാനമായി ലഭിച്ചു. ദുബായ് ഡ്യൂട്ടീഫ്രീ 255, 256 സീരിസുകളുടെ നറുക്കെടുപ്പാണ് കഴിഞ്ഞ ദിവസം നടന്നത്. 256 സീരിസാണ് മലയാളിയായ സന്തോഷ് വിജയന് ഭാഗ്യം കൊണ്ടു വന്നത്. 3826 നമ്പറിലുള്ള ടിക്കറ്റിലാണ് 1 മില്യണ്‍ യുഎസ് ഡോളര്‍ സന്തോഷ് വിജയന് ലഭിച്ചത്.
കഴിഞ്ഞ 27 വര്‍ഷമായി ദുബായിലുള്ള സന്തോഷ് വിജയന്‍ അബുദാബി ആസ്ഥാനമാക്കിയുള്ള കമ്പനിയുടെ ഓപ്പറേഷന്‍ മാനേജരാണ്. നവംബര്‍ 11 തന്റെ 51ാം ജന്‍മദിനമാണെന്നും ദുബായ് തനിക്ക് നല്‍കിയ അപ്കതീക്ഷിത ജന്‍മദിന സമ്മാനമാണ് ഇതെന്നും സ്‌നതോഷ് വിജയന്‍ പറഞ്ഞു. മക്കളുടെ വിദ്യാഭ്യാസത്തിനും സുരക്ഷിതമായ നിക്ഷേപത്തിനുമാണ് പരിഗണനയെന്നും സന്തോഷ് വിജയന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം തന്നെ നടന്ന 255 സീരിസ് നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചത് ജപ്പാന്‍ പൗരനാണ്.
Source: Khaleej Times