ഐസിസിന്റെ പിടിയില്‍ നിന്നു മോചിതനായിട്ടും ഫാദര്‍ ടോം ഉഴുന്നാലിന്റെ ടൈം ശരിയായിട്ടില്ല. ഉഴുന്നുവടയെന്ന് വട്ടപ്പേര്, സഭ ഇടപെട്ടില്ലെങ്കില്‍ അച്ചന്‍ ഇന്‍ഡ്യയെ മുഴുവന്‍ നാറ്റിക്കുമെന്ന് പരിഹാസം. ഐസിസിനെ കുറിച്ചുള്ള ഉഴുന്നാലിന്റെ കഴിഞ്ഞ ദിവസത്തെ വാക്കുകളാണ് ട്രോളര്‍മാര്‍ ആഘോഷമാക്കിയത്. ഐസിസിനെ കുറിച്ച് ഒന്നും പറയാത്തത് മോശമായി ഒന്നും ഇല്ലാത്തതിനാലാണെന്നായിരുന്നു ടോമിന്റെ വാക്കുകള്‍.
ഇതോടെ സോഷ്യല്‍ മീഡിയയില്‍ അതിരൂക്ഷ പരിഹാസം ഉയരുകയായിരുന്നു
തന്റെ മുന്നില്‍ വച്ച് രണ്ട് കന്യാസ്ത്രീകളെ വെടിവച്ച് കൊന്നിട്ടും തന്നെ ഒന്നും ചെയ്യാഞ്ഞത് ദൈവത്തിന്റെ ഇടപെടലാണെന്നും ഉഴുന്നാലില്‍ പറഞ്ഞു. ഇതിനൊക്കെയുള്ള സോഷ്യല്‍ മീഡിയ മറുപടികള്‍ ഇങ്ങനെ
ഒന്നുകില്‍ വീണ്ടും പിടിച്ചോണ്ട് പോകുമെന്ന ഭയം,
അല്ലെങ്കില്‍ ദൈവിക വിചാരം
സഭ അടിയന്തിരമായി അച്ചന്റെ വാ അടപ്പിക്കാന്‍ ഇടപെടണം
അല്ലെങ്കില്‍ നാടിനെ മുഴുവന്‍ നാറ്റിക്കും
അകത്തു കിടന്നു വട്ടായെങ്കില്‍ ചികിത്സിക്കണം
ഫാദര്‍ ഉഴുന്നുവടയെന്നാണ് ട്രോളര്‍മാര്‍ നല്‍കിയിരിക്കുന്ന പേര്. അച്ചന്റെ ഒടുക്കത്തെ വിശപ്പ് കാരണമാണ് ഐസിസ് ഫാദറിനെ വിട്ടതെന്നും പരിഹാസം ഉണ്ട്.