20 കോടിക്കടുത്ത് പൊടിച്ചു കൊണ്ട് 2.0 ഓഡിയോ ലോഞ്ച് ദുബായില്‍ നടന്നു. മിഡില്‍ ഈസ്റ്റ് കണ്ട ഏറ്റവും വലിയ ആഘോഷരാവിനാണ് ദുബായ് സാക്ഷ്യം വഹിച്ചത്. രജനികാന്ത് ഇന്‍ഡ്യക്ക് പുറത്ത് ആദ്യമായി പ്രീലോഞ്ച് പരിപാടിയില്‍ പങ്കെടുത്തു എന്നതും പ്രത്യേകതയായി. പുറമേ എആര്‍ റഹ്മാന്‍ ശങ്കര്‍ അക്ഷയ് കുമാര്‍ തുടങ്ങിയ വമ്പന്‍ താര നിര ആരാധകര്‍ക്ക് ആവേശമായി. ലൈക്ക പ്രൊഡക്ഷന്‍സാണ് പരിപാടി സംഘടിപ്പിച്ചത്.
https://www.youtube.com/watch?v=sIUwP-R6THA
12000 പേര്‍ നേരിട്ട് പരിപാടി ആസ്വദിച്ചു. ദുബായിലെമ്പാടും പരിപാടി നേരിട്ട് കാണാനായി വമ്പന്‍ വീഡിയോ സ്‌ക്രീനുകള്‍ സ്ഥാപിച്ചിരുന്നു. രജനി ചിത്രങ്ങള്‍ വലിയ മാര്‍ക്കറ്റാണ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍. ഓഡിയോ ലോഞ്ച് വിശേഷങ്ങള്‍ താരങ്ങള്‍ ട്വിറ്ററിലൂടെ പങ്കു വച്ചിരുന്നു.
ഏഷ്യയിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന ഖ്യാതിയുമായാണ് എന്തിരന്‍ 2 വരുന്നത്. 90 ദശലക്ഷം ഡോളറാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. അക്ഷയ് കുമാറാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.