ഇനി പാതിരാത്രിയിലും ഷോപ്പിംഗിനു പോകാം. 24 മണിക്കൂറും കടകള്‍ തുറന്നു വയ്ക്കാം. ആഴ്ചയിലൊരിക്കല്‍ അവധി വേണമെന്നില്ല. അതെ, കേരളത്തിന്റെ വിപണിയെ കാര്യമായി പൊളിച്ചെഴുതുകയാണ് സര്‍ക്കാര്‍. തൊഴിലാളികള്‍ക്കും ഗുണം ചെയ്യുന്ന വിധത്തിലാണ് മാറ്റങ്ങള്‍. കേരളത്തെ വ്യവസായ സൗഹൃദ ഇടമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഷോപ്‌സ് ആന്‍ഡ് എംപ്ലോയിമെന്റ് നിയമം അഴിച്ചു പണിയുന്നത്.
പ്രധാനമാറ്റങ്ങള്‍ ഇവയാണ്
അവധിയില്ലാതെ വര്‍ഷം മുഴുവന്‍ കട തുറക്കാം, 24 മണിക്കൂറും സ്ഥാപനം തുറന്നു വയ്ക്കാം.
തൊഴിലാളികളുടെ ജോലി സമയം 9 മണിക്കൂറാകും. 1 മണിക്കൂര്‍ ഇടവേളയെടുക്കാം. അധിക ജോലിസമയം മണിക്കൂറിനനുസരിച്ച് ഇരട്ടി ശമ്പളം. ആഴ്ചയിലൊരിക്കല്‍ അവധി.
സ്ത്രീകള്‍ക്ക് സമ്മതമെങ്കില്‍ രാത്രിയിലും തൊഴിലെടുക്കാം.
സുരക്ഷയും യാത്രസൗകര്യവും ഒരുക്കണം.
നിയമലംഘനങ്ങള്‍ക്ക് വന്‍പിഴ.
ശുചിമുറികള്‍ 20 ജീവനക്കാര്‍ക്ക് 1 വീതം.
ഉടമയും ജീവനക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതി. സമിതിയില്‍ സര്‍ക്കാര്‍ പ്രതിനിധികളും ഉണ്ടാകും.